Latestകേരളം

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞ് 1,05,840 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപ കുറഞ്ഞ് 13,230 രൂപയായി.

രണ്ട് ദിവസമായി സ്വര്‍ണവില ഉയര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ 1,06,200 രൂപയായിരുന്നു പവന്‍ വില. ഈ മാസമാദ്യം 1,03,240 രൂപയായിരുന്നു പവന്‍വില. പിന്നീട് പല ദിവസങ്ങളായി 1,07,800 രൂപ വരെ ഉയര്‍ന്നിരുന്നു. ഇതിന് ശേഷമാണ് ഇന്ന് ചെറിയ തോതിലുള്ള ഇടിവ് നേരിട്ടിരിക്കുന്നത്.

ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് പ്രകടമായി. ട്രോയ് ഔണ്‍സിന് 23 ഡോളര്‍ കുറഞ്ഞ് 4108 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം. വെള്ളി ഒരു ശതമാനത്തിലേറെ ഇടിഞ്ഞ് 59.7 ഡോളറിലെത്തി. പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷ സാഹചര്യമുണ്ടായതോടെ കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ച എണ്ണ വിലയില്‍ ഇന്ന് നേരിയ കുറവാണ് രേഖപ്പെടുത്തിയത്.