Latestകേരളം

കണ്ണൂരില്‍ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു, സഹോദരി ഭര്‍ത്താവ് കസ്റ്റഡിയില്‍

കണ്ണൂർ: കുടിയാന്മലയില്‍ അതിഥി തൊഴിലാളിയെ കുളിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.അസം സ്വദേശി ഫിലിപ്പാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരണത്തില്‍ സഹോദരി ഭർത്താവ് രമേശനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

കെട്ടിട നിർമാണവുമായി ബന്ധപ്പെട്ടാണ് അസം സ്വദേശി ഫിലിപ്പും സഹോദരി ഭർത്താവ് രമേശൻ അടക്കമുള്ളവർ കണ്ണൂർ എത്തിയത്. നേരത്തെ തന്നെ ഇരുവരും തമ്മില്‍ കുടുബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയില്‍ ഇരുവരും തമ്മില്‍ തർക്കമുണ്ടാകുകയും ഫിലിപ്പിനെ രമേശൻ വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നു. ഫിലിപ്പിന്റെ മൃതദേഹം കുളിമുറിയില്‍ ഒളിപ്പിക്കുകയും ചെയ്തു.കുളിമുറിയില്‍ കഴുത്ത് അറുത്ത നിലയില്‍ ഫിലിപ്പിന്റെ മൃതദേഹം കണ്ടെത്തിയ മറ്റ് അതിഥി തൊഴിലാളികള്‍ ആണ് പൊലീസിനെ വിവരമറിയിച്ചത്. ഉടൻ സ്ഥലത്ത് എത്തിയ പൊലീസ് രമേശിനെ കസ്റ്റഡിയില്‍ എടുക്കുക ആയിരുന്നു. ഇയാള്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ തുടർ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു