ആനയിടുക്ക് ലെവൽ ക്രോസ് ശനിയാഴ്ച നാല് മണിക്കൂർ അടച്ചിടും
കണ്ണൂർ : കണ്ണൂർ സൗത്ത്–കണ്ണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ താണ–കണ്ണൂർ സിറ്റി (ആനയിടുക്ക്) ലെവൽ ക്രോസ് ജൂലൈ 25 (ശനിയാഴ്ച) രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.00 വരെ അടച്ചിടും.
അറ്റകുറ്റപ്പണികളുടെ ഭാഗമായി ലെവൽ ക്രോസ് താൽക്കാലികമായി അടച്ചിടുന്നതിനാൽ ഈ സമയത്ത് യാത്രക്കാർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
