ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നിരാഹാര സമരത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നിരാഹാര സമരത്തിലേക്ക്. ഇന്നുമുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം തുടങ്ങുമെന്ന് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടന വ്യക്തമാക്കി. സമരത്തിന് മുന്നോടിയായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനുമാണ് തീരുമാനം. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഉയര്‍ത്തിയ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും സമരം തുടങ്ങി ഇതുവരെയായിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു
