ചെങ്ങന്നൂരിൽ ഓടുന്ന വാഹനത്തില്‍ നിന്ന് രണ്ടായിരത്തോളം ഗര്‍ഭനിരോധന ഉറകള്‍ നടുറോഡില്‍ തള്ളി
ആലപ്പുഴ: ചെങ്ങന്നൂരില്‍ രണ്ടായിരത്തോളം ഗര്‍ഭനിരോധന ഉറകള്‍ നടുറോഡില്‍ തള്ളി. എംസി റോഡില്‍ ചെങ്ങന്നൂര്‍ വെള്ളാവൂര്‍ ജങ്ഷനിലാണ് സംഭവം.ഓടുന്ന വാഹനത്തില്‍ നിന്നാണ് ഉപയോഗിച്ചതും അല്ലാത്തതുമായ ഗര്‍ഭനിരോധന ഉറകള്‍ നടുറോഡില്‍ തള്ളിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഓടുന്ന കാറില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍ കൂട്ടത്തോടെ റോഡിലേക്ക് തള്ളുകയായിരുന്നു. സംഭവത്തില്‍ നഗരസഭയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനത്തെ കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
