ഒൻപത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കളക്ടര്‍മാര്‍
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.ജില്ലാ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് അവധി.
ഈ ജില്ലകളിലെ മതപഠന സ്ഥാപനങ്ങള്‍, ട്യൂഷൻ സെന്ററുകള്‍, വിവിധ പരിശീലന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്.റസിഡൻഷ്യല്‍ സ്കൂളുകള്‍ വിദ്യാർത്ഥികളുടെ സുരക്ഷ പ്രത്യേകം ഉറപ്പാക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ നിർദ്ദേശിച്ചു. കുട്ടികളെ അനാവശ്യമായി പുറത്തിറക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
