Latestകേരളം

കൊയിലാണ്ടിയിൽ പത്തുവയസുകാരനെ പീഡിപ്പിച്ച സംഭവത്തിൽ വയോധികൻ അറസ്റ്റിൽ

കോഴിക്കോട്: കൊയിലാണ്ടിയിൽ പത്തുവയസുകാരനെ പീഡിപ്പിച്ച സംഭവത്തിൽ വയോധികൻ അറസ്റ്റിൽ. കൊയിലാണ്ടി മുചുകുന്ന് പുതിയോട്ടിൽ റസിക് ലാൽ (65) ആണ് അറസ്റ്റിലായത്. ശനിയാഴ്ചയായിരുന്നു സംഭവം. വിദ്യാർത്ഥിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. ഇന്നലെ രാത്രി തന്നെ കൊയിലാണ്ടി പൊലീസ് റസിക് ലാലിനെ കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വടകര കോടതിയിൽ ഹാജരാക്കി 13 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. പ്രതിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.