Latestകേരളം

നദികളിലെ ജലനിരപ്പ് ഉയരുന്നു; ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

പത്തനംതിട്ട നദികളിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് വിവിധ ജില്ലകളിലെ നദികളില്‍ ഓറഞ്ച്, മഞ്ഞ അലർട്ടുകള്‍ പ്രഖ്യാപിച്ചു.നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്.

ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച നദികള്‍:

പത്തനംതിട്ട: അച്ചൻകോവില്‍ (കല്ലേലി സ്റ്റേഷൻ, പന്തളം സ്റ്റേഷൻ), പമ്പ (ആറന്മുള സ്റ്റേഷൻ)

കോട്ടയം: മീനച്ചില്‍ (പേരൂർ സ്റ്റേഷൻ)

കാസർഗോഡ്: ഉപ്പള (ഉപ്പള സ്റ്റേഷൻ)

മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച നദികള്‍:

ആലപ്പുഴ: പമ്പ (ഇറപ്പുഴ സ്റ്റേഷൻ), അച്ചൻകോവില്‍ (നാലുകെട്ടുകവല സ്റ്റേഷൻ)

എറണാകുളം: മൂവാറ്റുപുഴ (മൂവാറ്റുപുഴ, തൊടുപുഴ സ്റ്റേഷൻ)

തൃശൂർ: കരുവന്നൂർ (കരുവന്നൂർ സ്റ്റേഷൻ)

കാസർഗോഡ്: മൊഗ്രാല്‍ (മധുർ സ്റ്റേഷൻ), ഷിറിയ (പുത്തിഗെ സ്റ്റേഷൻ)

യാതൊരു കാരണവശാലും മേല്‍പ്പറഞ്ഞ നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവരും കനത്ത ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദ്ദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളടങ്ങളില്‍ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.