Latestകേരളം

സംസ്ഥാനത്ത് സ്വർണ വിലയിൽ മുന്നേറ്റം

സംസ്ഥാനത്ത് സ്വർണ വിലയിൽ മുന്നേറ്റം. ഒറ്റയടിക്ക് പവന് 1,280 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,06,880 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 160 രൂപയുടെ മുന്നേറ്റത്തോടെ 13,360 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതൽ മൂന്നാം തിയതി വരെ സ്വർണ വില മാറ്റമില്ലാതെ 1,05,760 എന്ന നിലയിൽ തുടരുകയായിരുന്നു .

3% GST ഉൾപ്പെടെ സ്വർണത്തിന്റെ വില ഏകദേശം 1,10,086.40 വരും. എന്നാൽ ആഭരണം വാങ്ങുമ്പോൾ മേക്കിംഗ് ചാർജ് കൂടി ഈടാക്കും. ജ്വല്ലറിയും ഡിസൈനും അനുസരിച്ച് മേക്കിംഗ് ചാർജിൽ വ്യത്യാസമുണ്ടാകും. മേക്കിംഗ് ചാർജിന് 5% GST കൂടി ബാധകമാണ്. അതിനാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്നത്തെ നിരക്കനുസരിച്ച് ഏകദേശം 1.15 ലക്ഷം മുതൽ 1.25 ലക്ഷം വരെയോ അതിലധികമോ ചെലവാകാം. അതേസമയം വെള്ളി വില നേരിയ ഇടിവോടെ ഗ്രാമിന് 234 എന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്.