Latestകണ്ണൂര്‍കേരളം

കണ്ണൂരിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ: സ്കൂട്ടറും കാറും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.മാത്തിൽ വടശ്ശേരി മുക്കിലെ ടി.വി ഷീന (37) യാണ് മരിച്ചത്.ഏറ്റുകുടുക്ക കിണർ മുക്കിൽ വച്ചായിരുന്നു അപകടം .

ഭർത്താവ് കെ.എ ബിജു (കെ എസ്. ആർ.ടി.സി പയ്യന്നൂർ ഡിപ്പൊ). മക്കൾ ടി.വി ആർദ്ര (പ്ലസ് വൺ വിദ്യാർത്ഥി), ലക്ഷ്മി (ആറാം തരം വിദ്യാർത്ഥി) അച്ഛൻ എ.വി രവീന്ദ്രൻ (മണ്ടൂർ) അമ്മ ലളിത. സഹോദരങ്ങൾ വിനീത്, പ്രസൂന, ദേവാഞ്ജന