Latestകണ്ണൂര്‍കേരളം

14കാരിക്ക് പീഡനം, തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർലിൻ പിടിയിൽ

കാസർകോട്: കാസർകോട് 14 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർലിൻ അറസ്റ്റിൽ.കണ്ണൂർ മയ്യിൽ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.തളിപ്പറമ്പ്, പുളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർളിനെതിരെ നേരത്തെ മൂന്ന് പോക്സോ കേസുകൾ ഉണ്ട്. നാലാമത്തെ പോക്സോ കേസിലാണ് ഇപ്പോൾ അറസ്‌റ്റ് ചെയ്തിട്ടുള്ളത്.

25കാരിയായ സ്നേഹ മെർലിൻ പലതവണ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. 14കാരിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ ഒരു വർഷം കുട്ടിയുടെ വീട്ടിൽ താമസിച്ചിട്ടുണ്ട്. അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്നാണ് പെൺകുട്ടിയുടെ മൊഴി. സ്നേഹയും ലഹരി വിൽപ്പന കേസിലെ പ്രതിയായ പെൺകുട്ടിയുടെ അമ്മയും കണ്ണൂരിലെ ജയിലിൽ നിന്നാണ് പരിചയപ്പെട്ടത്. പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേക്ക്‌ മാറ്റിയതിന് ശേഷമാണ് സ്നേഹയുടെ അതിക്രമം പെൺകുട്ടി വെളിപ്പെടുത്തിയത്. ഇന്നലെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഇരുപത്തിയഞ്ചുകാരിക്കെതിരെ പൊലീസ് കേസെടുത്തത്.