എന്തൊരു പോക്ക്! പവന് ഒറ്റയടിക്ക് 2,120 രൂപ വർധിച്ചു ; സ്വർണം വീണ്ടും റെക്കോർഡ് കുതിപ്പിൽ
പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ സ്വർണ വിപണിയിൽ വീണ്ടും കുതിപ്പ്. ഒരു പവൻ സ്വർണത്തിന് ഒറ്റയടിയ്ക്ക് 2,120 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 265 രൂപയുടെ മുന്നേറ്റത്തോടെ 13,725 രൂപയാണ് ഇന്നത്തെ വിപണി വില.
കഴിഞ്ഞ ദിവസം രണ്ടു തവണയാണ് സ്വർണ വില ഉയർന്നത്. രാവിലെ പവന് രാവിലെ 1,280 രൂപ വർധനയോടെ 1,06,880 രൂപയായിരുന്നു വില. എന്നാൽ ഉച്ചയോടെ വീണ്ടും 800 രൂപ കൂടി വർധിച്ചു. രാവിലെ ഗ്രാമിന് 160 രൂപ വർധിച്ച് 13,360 രൂപയായിരുന്നു എങ്കിൽ ഉച്ചക് ശേഷം ഗ്രാമിന് 100 രൂപ കൂടി മുന്നേറ്റം രേഖപ്പെടുത്തി.
ഇതോടെ ഒരു പവൻ സ്വർണത്തിന് 1,07,680 രൂപയുമായി. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയായിരുന്നു ഇത്. എന്നാൽ അതിനെയും കടത്തിവെട്ടിയാണ് ഇപ്പോൾ സ്വർണം വൻ കുതിപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
