Latestകേരളം

‘പറ്റുമെങ്കില്‍ കണ്ടുപിടിക്ക്‌’; പൊലീസിനെതിരെ ഭീഷണിയുമായി വീണ്ടും അര്‍ജുന്‍ ആയങ്കി

കൊച്ചി: കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ കീഴടങ്ങില്ലെന്ന് പ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭീഷണി. പറ്റുമെങ്കില്‍ കണ്ടുപിടിക്കാനാണ് പൊലീസുകാരനോട് വെല്ലുവിളി. കീഴടങ്ങാന്‍ ആയിരുന്നു താന്‍ ആദ്യം ഉദ്ദേശിച്ചത്. അപ്പോള്‍ തന്റെ സുഹൃത്തുക്കളുടെ ലൊക്കേഷന്‍ കണ്ടെത്തി ഭീഷണിപ്പെടുത്തുന്നു. ഹൈക്കോടതിയില്‍ നിര്‍ത്തണമെന്നായിരുന്നു കരുതിയത്. എന്നാല്‍ ഇനി ജാമ്യം എടുത്തിട്ടെ താന്‍ പുറത്ത് വരൂ എന്നും അര്‍ജുന്‍ ആയങ്കി പൊലീസിന് നേരെ ഭീഷണി മുഴക്കി. കൊടുക്കാനുള്ളത് സമയത്ത് തന്നെ കൊടുക്കുമെന്നും താന്‍ ഒരുപാട് പോലീസുകാരെ കണ്ടിട്ടുണ്ടെന്നും അര്‍ജുന്‍ ആയങ്കി പറയുന്നുണ്ട്. ഊന്നുകല്‍ സ്റ്റേഷനിലെ എസ്എച്ച്ഒയ്ക്കാണ് ഭീഷണി സന്ദേശം എത്തിയത്. കോതമംഗലം എസ്എച്ച്ഒ യെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.