കാലാവസ്ഥാ വ്യതിയാനം; 2027 -ൽ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിലേക്ക് തള്ളിവിടും; ഐക്യരാഷ്ട്രസഭ റിപ്പോർട്ട്
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ആഘാതങ്ങൾ 45 രാജ്യങ്ങളിലെ ഭക്ഷ്യ അരക്ഷിതാവസ്ഥയെ ഗണ്യമായി വഷളാക്കുമെന്ന് ഏറ്റവും പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു. അടുത്ത വർഷം അവസാനത്തോടെ 4.9 കോടി ജനങ്ങളെ കൊടും പട്ടിണിയിലാകുമെന്ന് ഐക്യരാഷ്ട്രസഭ ഏജൻസിയുടെ റിപ്പോർട്ട്. പശ്ചിമേഷ്യൻ സംഘർഷവും എൽ നിനോ കാലാവസ്ഥാ പ്രതിഭാസവുമാണ് വരാൻ പോകുന്ന ഭക്ഷ്യദൗർലഭ്യത്തിന് കാരണമാകുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്. പട്ടിണി ദുരന്തം ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ഡബ്ല്യു.എഫ്.പി ആവശ്യപ്പെടുന്നു. വേൾഡ് ഫുഡ് പ്രോഗ്രാമിന്‍റെ ‘ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യൂട്രിഷൻ അനാലിസിസ് സർവീസ്’ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ലോകം നേരിടാൻ പോകുന്ന കൊടും പട്ടിണി ദുരന്തത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നത്
