Latestകേരളം

ഇന്ത്യൻ റെയിൽവേയിൽ 1010 അപ്രന്റീസ് ഒഴിവ്

ഇന്ത്യൻ റെയിൽവേയുടെ നിർമാണ യൂണിറ്റായ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ വിവിധ ട്രേഡുകളിൽ 1010 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആകെ ഒഴിവുകളിൽ 330 എണ്ണം ഫ്രഷേഴ്സ് (NonITI) വിഭാഗത്തിലും 680 എണ്ണം എക്സ് ഐടിഐ (EXITI) വിഭാഗത്തിലുമാണ്.

കാർപെൻ്റർ, ഇലക്ട്രീഷ്യൻ, ഫിറ്റർ, മെഷിനിസ്റ്റ്, പെയിന്റർ, വെൽഡർ, മെഡിക്കൽ ലാബ് ടെക്നീ ഷ്യൻ (MLT), പാസ് (PASAA) എന്നീ ട്രേഡുകളിലാണ് പരിശീലനം നൽകുന്നത്.

ചെന്നൈയിലുള്ള ഐ സി എഫ് ക്യാമ്പസിലായിരിക്കും പരിശീലനം. ഫ്രഷേഴ്‌സ് വിഭാഗത്തിന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് ജയവും ഐ ടി ഐ വിഭാഗത്തിന് പത്താം ക്ലാസ് ജയവും ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

എംഎൽടി വിഭാഗത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളോടെ പ്ലസ് ടു വിജയമാണ് യോഗ്യത. പ്രായപരിധി: ഐ ടി ഐ വിഭാഗത്തിന് 15-24, നോൺ ഐ ടി ഐ വിഭാഗത്തിന് 15-22. നിയമാനുസൃത ഇളവ് ലഭിക്കും.icf.gov.in വെബ്സൈറ്റ് വഴി അപേക്ഷിക്കണം. അവസാന തീയതി സെപ്തംബർ 7.