Latestകേരളം

മുറ്റത്ത് കളിക്കുന്നതിനിടെ പാളത്തിലേക്ക് ഇഴഞ്ഞുപോയി; ഒന്നരവയസ്സുകാരന് തീവണ്ടി തട്ടി ദാരുണാന്ത്യം

ആലപ്പുഴ : അമ്പലപ്പുഴയില്‍ മുറ്റത്ത് കളിക്കുന്നതിനിടെ ട്രെയിൻ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നരവയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു.കാക്കാഴം പുതുവല്‍ വീട്ടില്‍ വിനീതിന്റെയും സൂര്യാ ബാബുവിന്റെയും ഏകമകൻ ദൃണവാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം.

ട്രെയിൻ പാളത്തിനടുത്തുള്ള അമ്മവീട്ടിലായിരുന്നു കുട്ടി. മുറ്റത്തിരുന്ന് കളിക്കുന്നതിനിടെ ആരും കാണാതെ ദൃണവ് മുട്ടിലിഴഞ്ഞ് സമീപത്തെ പാളത്തിലേക്ക് കയറിയതായാണ് വിവരം. ഈ സമയം എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് പോയ മെമു എക്സ്പ്രസ് കുട്ടിയെ ഇടിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് നാട്ടുകാർ ഓടിയെത്തിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മത്സ്യത്തൊഴിലാളിയാണ് കുട്ടിയുടെ അച്ഛൻ വിനീത്. അമ്മ സൂര്യ ബാബു സ്വകാര്യ ആശുപത്രിയിലെ നഴ്സാണ്