Latest Newsകേരളം

ഇനി ഊബറില്‍ ട്രെയിന്‍ ടിക്കറ്റും ബുക്ക് ചെയ്യാം

ന്യൂഡൽഹി: ഇന്ത്യയില്‍ ടാക്‌സി സേവനങ്ങള്‍ക്കപ്പുറം പൊതുഗതാഗത രംഗത്തേക്ക് പ്രവര്‍ത്തനം വിപുലീകരിച്ച് ഊബര്‍. ഇനി ട്രെയിന്‍ ടിക്കറ്റ് ബുക്കിങും ഊബര്‍ വഴി ചെയ്യാനാകും. ട്രാവല്‍ കമ്പനിയായ ഇക്‌സിഗോയുമായി സഹകരിച്ചാണ് പുതിയ സേവനം അവതരിപ്പിക്കുന്നത്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ഊബര്‍ ആപ്പില്‍ തന്നെ ട്രെയിന്‍ തിരയാനും ടിക്കറ്റ് ബുക്ക് ചെയ്യാനും പിഎന്‍ആര്‍ സ്റ്റാറ്റസ് പരിശോധിക്കാനുമാവും. ഇതിലൂടെ വേഗത്തില്‍ റെയില്‍വേ സ്റ്റേഷനിലേക്കും തിരിച്ചും ഊബര്‍ യാത്ര ബുക്ക് ചെയ്യാനും കഴിയും.നിലവില്‍ ഇന്റര്‍സിറ്റി കാറുകള്‍, ബസ്, മെട്രോ ടിക്കറ്റ് തുടങ്ങിയ സേവനങ്ങള്‍ ഊബര്‍ നല്‍കുന്നുണ്ട്. ട്രെയിന്‍ യാത്രയുടെ വിവിധ ഘട്ടങ്ങള്‍ ഒരൊറ്റ ആപ്പിലൂടെ ഏകോപിപ്പിക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്നാണ് ഊബർ വ്യക്തമാക്കുന്നത്