Latestകേരളം

ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു

പാലക്കാട്: പ്രശസ്ത ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു. മംഗലാംകുന്നിലെ ആനത്തറിയില്‍ വിദഗ്ധ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കുഴഞ്ഞുവീണതോടെയാണ് ആനത്തറയിലെത്തിച്ച് ചികിത്സ ആരംഭിച്ചത്. എന്നാല്‍ ആരോഗ്യനില വഷളാവുകയായിരുന്നു.

നേരത്തെ ആറാട്ടുത്സവത്തില്‍ മംഗലാംകുന്ന് ഗണേശനെ മുറിവുകളോടെ എഴുന്നള്ളിച്ചത് വിവാദമായിരുന്നു. പരിശോധനയില്‍ ആറ് മുറിവുകള്‍ വനംവകുപ്പ് കണ്ടെത്തിയിരുന്നു. പ്രശ്‌നമായതോടെ ആനയെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ തീരുമാനിക്കുകയായിരുന്നു. മുറിവില്‍ തുണിവെച്ചായിരുന്നു ആനയെ എഴുന്നള്ളിച്ചത്.