ക്രെയ്നില്‍ ചരക്ക് കപ്പലിന് നേരെയുണ്ടായ റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഖിലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
കാസര്‍കോട്: യുക്രെയ്നില്‍ ചരക്ക് കപ്പലിന് നേരെയുണ്ടായ റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും. ഒരു മാസം മുമ്പാണ് കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശിയായ മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന് അഖില്‍ ജോയന് കൊല്ലപ്പെട്ടത്. നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. യുക്രെയ്നിലെ ഒഡേസ തുറമുഖത്തിന് സമീപമുണ്ടായ ആക്രമണത്തില്‍ അഖില്‍ ഉള്‍പ്പെട പത്തുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച ബെംഗളുരു വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം റോഡ് മാര്‍ഗമാണ് കാസര്‍കോടുള്ള വസതിയില്‍ എത്തിക്കുന്നതെന്ന് മാരിനേഴ്സ് സൊസൈറ്റി അറിയിച്ചിരുന്നു.
ജോയന് – സാലി ദമ്പതികളുടെ ഏകമകനാണ് അഖില്‍. വിവാഹം നിശ്ചയിച്ചിരിക്കെയാണ് ഒരു മാസം മുമ്പ് അഖിലിന്റെ മരണവാര്‍ത്ത കുടുംബത്തെ തേടിയെത്തിയത്.
