കിടപ്പ് മുറിയില്‍ നിന്നുള്ള ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വിറ്റെന്ന കേസ്; ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലം: കിടപ്പ് മുറിയില്‍ നിന്നുള്ള ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കൊട്ടിയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. നാട്ടിലും വിദേശത്തുമായി കിടപ്പറ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നായിരുന്നു ഭര്‍ത്താവിനെതിരായ യുവതിയുടെ പരാതി. ചിത്രീകരണം തടഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും യുവതി ആരോപിച്ചിരുന്നു.
കൊല്ലത്തെ വിവാദ പങ്കാളി കൈമാറ്റ ദമ്പതികളുമായും ഭര്‍ത്താവിന് ബന്ധം ഉണ്ടെന്നാണ് വിവരം. നാല് വയസ്സുകാരിയായ മകളുടെ മുന്നില്‍ ലൈംഗിക വൈകൃത്യം കാട്ടിയെന്നും അമ്മയുടെയും മറ്റു സ്ത്രീകളുടെയും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. മകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കും. ഇതിനിടെ പരാതിക്കാരി ഭര്‍ത്താവായ പ്രതിക്കെതിരെ വിവാഹമോചന ഹര്‍ജി നല്കി.
