Latestദേശീയം

ഭർത്താവിനെ കൊന്ന് കുടൽമാല പുറത്തെടുത്ത യുവതി കസ്റ്റഡിയിൽ

ഹരിയാണ: ഭർത്താവിനെ കൊലപ്പെടുത്തി വയർകീറി ആന്തരികാവയവങ്ങൾ പുറത്തെടുത്ത യുവതി കസ്റ്റഡിയിൽ. ഹരിയാണയിലെ കുരുക്ഷേത്രയിലാണ് ഞെട്ടിക്കുന്ന സംഭവം. ഉത്തർപ്രദേശ് സീതാപുർ സ്വദേശിയായ രാജേഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജേഷിന്റെ ഭാര്യ വിമല ദേവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കൊലപാതകം പിടിക്കപ്പെട്ടതിന് പിന്നാലെ വീടിന്റെ ടെറസിൽനിന്ന് ചാടി പരിക്കേറ്റ പ്രതി ചികിത്സയിലാണ്. ആരോ​ഗ്യനില മെച്ചപ്പെട്ടാൽ പ്രതിയിൽനിന്ന് മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

ദമ്പതിമാർ തമ്മിൽ കലഹമുണ്ടായിരുന്നതായി വീട്ടുടമ റിങ്കു പറഞ്ഞു. ഇതിനുപിന്നാലെ ഇദ്ദേഹം വീടിന്റെ ടെറസിൽ എത്തിനോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. വയറിൽ വലിയ മുറിവേറ്റ് ചോരയിൽ കുളിച്ചനിലയിൽ രാജേഷ് നിലത്തുകിടക്കുകയായിരുന്നു. സമീപത്തായി ഭാര്യ വിമലാദേവിയുമുണ്ടായിരുന്നു. വിമലാദേവി രാജേഷിന്റെ വയർകീറി കുടൽമാല പുറത്തെടുക്കുന്ന നടുക്കുന്ന കാഴ്ചയ്ക്കും റിങ്കു സാക്ഷിയായി. എന്നാൽ, അല്പസമയത്തിനുള്ളിൽ റിങ്കുവിനെ വിമലാദേവി കണ്ടു. ഇതോടെ പരിഭ്രാന്തയായ പ്രതി വീടിന്റെ ടെറസിൽനിന്ന് ചാടുകയായിരുന്നു. പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.