Latest Newsകണ്ണൂര്‍

കണ്ണൂർ മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കണ്ണൂർ: കണ്ണൂർ മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം. ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുകയായിരുന്ന വിദ്യാർത്ഥിനിയെ പ്രതി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ ഒഡീഷ സ്വദേശി കിരൺ സിങ്കുവിനെ പഴയങ്ങാടി പൊലീസ് പിടികൂടി. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കോളേജിലെ ഓണാഘോഷ പരിപാടിക്കെത്തിയ വിദ്യാർത്ഥിനി മാടായിപ്പാറയിലൂടെ നടന്നു പോകുന്നതിനിടെ പിന്തുടർന്ന പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്. ബഹളം കേട്ട് സഹപാഠികൾ എത്തിയാണ് വിദ്യാർത്ഥിനിയെ രക്ഷിച്ചത്.