മഹാരാഷ്ട്രയിലെ ആശുപത്രിയിൽ തീപിടിത്തം; മൂന്ന് നവജാത ശിശുകൾക്ക് ദാരുണാന്ത്യം
മുംബൈ: മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ വനിതാ ആശുപത്രിയില്‍ തീപിടിത്തം. അപകടത്തില്‍ മൂന്ന് നാവജാത ശിശുകള്‍ക്ക് ദാരുണാന്ത്യം. അമരാവതി ജില്ലാ വനിതാ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ നിയോനാറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണ് (എന്‍ഐസിയു) തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഷോട്ട് സര്‍ക്യൂട്ടോ പൊട്ടിത്തെറിയോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
മൂന്നാം നിലയിലെ വെന്റിലേറ്ററില്‍ പുലര്‍ച്ചെ 3:30 ഓടെയാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുണ്ട്. 39 നവജാത ശിശുക്കളായിരുന്നു അമരാവതി ജില്ലാ വനിതാ ആശുപത്രിയില്‍ ആ സമയമുണ്ടായിരുന്നത്. തീപിടിത്തമുണ്ടായ ഉടനെ ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും വാര്‍ഡിലെത്തി കുഞ്ഞുങ്ങളെ മാറ്റുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള ആറ് നവജാത ശിശുക്കളെ പ്രത്യേക ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
