മന്തിക്കൊപ്പം എക്‌സ്ട്രാ റൈസ് ചോദിച്ചതിന് തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമെന്ന് പരാതി
തിരുവനന്തപുരം: ഹാഫ് മന്തിക്കൊപ്പം എക്‌സ്ട്രാ റൈസ് ചോദിച്ചതിന് തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമെന്ന് പരാതി. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റല്‍ മന്തി എന്ന സ്ഥാപനത്തിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെയാണ് കടയുടമയും തൊഴിലാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. കുട്ടികളുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.
കട ഉടമയടക്കം മൂന്നുപേരെ പേട്ട പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഹാഫ് മന്തിക്കൊപ്പം കൂടുതൽ ചോറ് ആവശ്യപ്പെട്ടതോടെയാണ് വാക്കുതര്‍ക്കമുണ്ടായത്. ഫുള്‍ മന്തിക്കൊപ്പം മാത്രം അധികമായി റൈസ് നല്‍കാന്‍ സാധിക്കൂവെന്നായിരുന്നു കടയിലെ ജീവനക്കാരുടെ വാദം. എട്ടാം ക്ലാസിലും ഒന്‍പതാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്.
