Latestലോകം

നോർവേ രാജാവ് ഹരാൾഡ് അഞ്ചാമൻ അന്തരിച്ചു

ഓസ്ലോ: നോർവേയിലെ ഹരാൾഡ് അഞ്ചാമൻ രാജാവ് അന്തരിച്ചു.യൂറോപ്പിൽ നിലവിലിരുന്ന ഭരണാധികാരികളിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു ഹാരോൾഡ് അഞ്ചാമൻ. 89ാം വയസിലാണ് അന്ത്യം. 35 വർഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ഭരണകാലത്തിനാണ് അവസാനമായിരിക്കുന്നത്.കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് അന്ത്യമെന്നാണ് കൊട്ടാരം ഔദ്യോഗികമായി പുറത്ത് വിട്ട പ്രസ്താവനയിൽ വിശദമാക്കുന്നത്. 1937ലാണ് ഹാരാൾഡ് ജനിക്കുന്നത്. രണ്ടാം ലോകമഹായുദ്ധസമയത്ത് ജർമ്മനി നോർവേ ആക്രമിക്കുമ്പോൾ മൂന്ന് വയസ്സുള്ള കുട്ടിയായിരുന്നു. യുദ്ധകാലത്ത് അച്ഛൻ ഓലാവ് രാജകുമാരനും മുത്തശ്ശൻ ഹാക്കോൺ ഏഴാമൻ രാജാവും ലണ്ടനിലിരുന്ന് ഒളിവുജീവിതവും ഭരണവും നയിച്ചപ്പോൾ, ഹരാൾഡ് തന്റെ ബാല്യകാലത്തിന്റെ ഒരു ഭാഗം അമേരിക്കയിലാണ് അഭയാർത്ഥിയായി കഴിഞ്ഞത്. യുദ്ധത്തിനുശേഷം നോർവേയിൽ തിരിച്ചെത്തിയ അദ്ദേഹം ഓക്സ്ഫോർഡ് സർവകലാശാലയിൽ ഉന്നതപഠനം പൂർത്തിയാ