ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം: ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരെ നടത്തിയ അധിക്ഷേപ പരമാര്‍ശത്തിലാണ് കേസ്. ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായ പെരുമ്പള സ്വദേശി ധന്യ എസ് ആറി(28)നെതിരെയാണ് കേസെടുത്തത്. തൃശൂര്‍ സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ദീപ്തി കല്യാണിയെയും സുഹൃത്തിനെയും അധിക്ഷേപിച്ച് ധന്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയാണ് പരാതിക്ക് കാരണമായത്. തുടര്‍ന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ദീപ്തി പരാതി നല്‍കുകയായിരുന്നു.
