നേപ്പാള്‍ മിന്നല്‍ പ്രളയം ‘ഡ്രാമ’; പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍
തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തിലും നാശനഷ്ടങ്ങളിലും ആശങ്ക രേഖപ്പെടുത്തി പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വിവാദമായതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. ദുരന്തത്തെ വിശേഷിപ്പിക്കാന്‍ അദ്ദേഹം ഉപയോഗിച്ച ‘ഡ്രാമ’ എന്ന വാക്കിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധവും വിമര്‍ശനം ഉയര്‍ന്നതോടെയാണ് തരൂരിന്റെ ഖേദപ്രകടനം
