Latestകേരളം

തിയറ്ററുകളില്‍ 25 രൂപയുടെ പോപ്‌കോണിന് 250 രൂപ,സര്‍ക്കാര്‍ ഇടപെടണമെന്ന് തിരുവനന്തപുരം മേയര്‍

തിരുവനന്തപുരം: സിനിമാ തിയറ്ററുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം മേയര്‍ വി വി രാജേഷ്. പുറത്ത് 25 രൂപ വിലയുള്ള പോപ്‌കോണിന് തിയറ്ററുകളില്‍ 250 രൂപയാണ് ഈടാക്കുന്നതെന്ന് വി വി രാജേഷ് ആരോപിച്ചു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ലീഗല്‍ മെട്രോളജി വകുപ്പ് ഇത്തരം വിഷയങ്ങളില്‍ ശക്തമായി ഇടപെടണമെന്നും വി വി രാജേഷ് ആവശ്യപ്പെട്ടു.