Latestദേശീയം

മമത ബാനർജിയുടെ അനന്തരവളെ മരിച്ച നിലയിൽ കണ്ടെത്തി

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയുടെ അനന്തരവളെ മരിച്ച നിലയിൽ കണ്ടെത്തി. 28കാരിയായ ബ്രിസ്റ്റി മുഖർജി ആണ് മരിച്ചത്. ബംഗാളിലെ ബിർഭുമിലുള്ള രാംപുർഹട്ടിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാലാണ് മൃതദേഹം കണ്ടെത്തിയത്. മമത ബാനർജിയുടെ കസിനും പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവുമായ നിഹാർ മുഖർജിയുടെ മകളാണ് ബ്രിസ്റ്റി മുഖർജി. ആത്മഹത്യയാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രാംപുർഹട്ടിലെ കുസുംബ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന വീടിൻ്റെ രണ്ടാംനിലയിലെ മുറിയിലാണ് ബ്രിസ്റ്റി മുഖർജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിവാഹമോചനത്തിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുവരികയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്.