സംസ്ഥാനത്തെ ആദ്യ റെയിൽവേ കോച്ച് റസ്റ്റോറന്റ് പയ്യന്നൂരിൽ: ഇന്ന് പ്രവർത്തനമാരംഭിക്കും
പയ്യന്നൂർ: സംസ്ഥാനത്തെ ആദ്യത്തെ റെയിൽവേ കോച്ച് റസ്റ്റോറന്റ് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പ്രധാന കവാടത്തിന് സമീപം ഇന്ന് പ്രവർത്തനമാരംഭിക്കുന്നു. യാത്രക്കാർക്കും ഭക്ഷണപ്രേമികൾക്കും വേറിട്ട അനുഭവം സമ്മാനിക്കുന്ന റസ്റ്റോറന്റിന്റെ ഉദ്ഘാടനം ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) മധുകർ റാവത്ത് നിർവ്വഹിക്കും.
റെയിൽവേ സ്റ്റേഷൻ പ്രധാന കവാടത്തിന് മുന്നിലായി രാമന്തളി, എട്ടിക്കുളം ഭാഗങ്ങളിലേക്ക് ബസുകൾ നിർത്തുന്ന സ്ഥലത്ത് പ്രത്യേകമായി ട്രാക്ക് നിർമ്മിച്ചാണ് പഴയ ട്രെയിൻ ബോഗി സ്ഥാപിച്ചിരിക്കുന്നത്. മംഗളൂരുവിൽ നിന്നുള്ള പഴയ ത്രീ ടയർ എസി കോച്ച് ബേപ്പൂർ ഖലാസികളുടെ സഹായത്തോടെയാണ് പയ്യന്നൂരിൽ എത്തിച്ച് പാളത്തിൽ ഉറപ്പിച്ചത്. തുടർന്ന് ഉള്ളിലും പുറത്തും മനോഹരമായ ഇന്റീരിയർ വർക്കുകൾ പൂർത്തിയാക്കിയാണ് ഭോജനശാലയൊരുക്കിയിട്ടുള്ളത്
