Latestദേശീയം

അമിതാഭ് ബച്ചന് നേരെ ബോംബ് ഭീഷണി;അതീവ ജാഗ്രത

ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന്റെ മുംബൈയിലെ ‘ജൽസ’ ബംഗ്ലാവിനും മുംബൈയിലെ പ്രമുഖ സ്ഥാപനങ്ങൾക്കും നേരെ ബോംബ് ഭീഷണി ഉയർന്നതിനെ തുടർന്ന് നഗരത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.ബോംബെ ഹൈക്കോടതിയുടെ ഒഫീഷ്യൽ ഇമെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, വോർലി റേസ്‌കോഴ്‌സ്, ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ ബംഗ്ലാവ് ജൽസ എന്നിവ തകർക്കുമെന്നും ഇമെയിലിൽ ഭീഷണി ഉണ്ട്. ഇതിനെത്തുടർന്ന് മുംബൈയിലാകെ അതീവ ജാഗ്രത പ്രഖ്യാപിച്ചു. സംഭവത്തിൽ സന്ദേശം അയച്ച ആളെ കണ്ടെത്താൻ പൊലീസ്‌ പ്രത്യേക അന്വേഷണം ആരംഭിച്ചു.