സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; പുനലൂരില്‍ രേഖപ്പെടുത്തിയത് 37°C
തിരുവനന്തപുരം: സംസ്ഥാനത്ത് അന്തരീക്ഷതാപനില ഉയരുന്നു. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില ഉയര്‍ന്നത്. കൊല്ലം പുനലൂരില്‍ അന്തരീക്ഷ താപനില 37 ഡിഗ്രി സെല്‍ഷ്യസും തിരുവനന്തപുരം സിറ്റിയില്‍ 35.4 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.
പാലക്കാട് 35.2ഡിഗ്രി സെല്‍ഷ്യസ്, കോഴിക്കോട് സിറ്റി 35.1 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയുമാണ് അന്തരീക്ഷ താപനില. സംസ്ഥാനത്ത് ഇതുവരെ 28ശതമാനം മഴയുടെ കുറവാണ് ഉണ്ടായത്. വയനാടും ഇടുക്കിയുമാണ് ഏറ്റവും മഴക്കുറവ്. വയനാട് ജില്ലയില്‍ സാധാരണയേക്കാള്‍ 54ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. ഇടുക്കിയില്‍ 47 ശതമാനവും മഴക്കുറവ് ഉണ്ടായി.
