Latestകേരളം

സ്വർണവില കുത്തനെ താഴേക്ക്, പവന് 1,120 കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. രാവിലെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഒരു പവൻ സ്വർണത്തിന് 1,120 രൂപ കുറഞ്ഞ് വില 1,11,960 രൂപയിലെത്തി. ഗ്രാമിന് 140 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,995 രൂപയായി മാറി. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന നിരക്കുകളിൽ തുടർന്ന ശേഷമാണ് വിപണിയിൽ ഈ പെട്ടെന്നുള്ള ഇടിവുണ്ടായത്.