Latestദേശീയം

പെട്രോളില്‍ 31% എഥനോള്‍ കണ്ടെത്തിയെന്ന കര്‍ണാടകയുടെ വാദം തള്ളി എണ്ണക്കമ്പനികള്‍

ഡല്‍ഹി: പെട്രോളില്‍ 31% എഥനോള്‍ കണ്ടെത്തിയെന്ന കര്‍ണാടകയുടെ വാദം തള്ളി പൊതുമേഖല എണ്ണ കമ്പനികള്‍. ഇന്ത്യന്‍ ഓയിലും ഭാരത് പെട്രോളിയവും ഹിന്ദുസ്ഥാന്‍ പെട്രോളിയവുമാണ് സംയുക്ത പ്രസ്താവന ഇറക്കിയത്. സാമ്പിള്‍ ശേഖരണത്തിലും പരിശോധനയിലും മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് കമ്പനികളുടെ വാദം. അതിനിടെ രാജ്യത്ത് പെട്രോള്‍ കൊള്ള നടക്കുന്നുവെന്ന് വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്ത് എത്തി. 

കര്‍ണാടക ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃ കാര്യ വകുപ്പിന് കീഴിലുള്ള ലീഗല്‍ മെട്രോളജി വകുപ്പ് ബെംഗളൂരു അര്‍ബന്‍, ബെംഗളൂരു റൂറല്‍, കോലാര്‍, ചിക്കബെല്ലാപുര, തുമകുരു, ദക്ഷിണ കന്നഡ ജില്ലകളില്‍ നിന്ന് ശേഖരിച്ച പെട്രോളില്‍ നിശ്ചിത 20% ത്തില്‍ ഉയര്‍ന്ന അളവില്‍ എത്തനോള്‍ അടങ്ങിയിട്ടുണ്ടെന്ന അവകാശവാദമാണ് കമ്പനികള്‍ തള്ളിയത്