Latestകേരളം

കളമശ്ശേരിയിൽ വഴിയിൽ കിടന്ന കേബിളിൽ കാൽ കുരുങ്ങി വീണ് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു

കൊച്ചി: കളമശ്ശേരിയിൽ വഴിയിൽ കിടന്ന കേബിളിൽ കാൽ കുരുങ്ങി വീണ് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. കളമശ്ശേരി സ്വദേശി പുഷ്പി സേവ്യർ (68) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണംസെപ്റ്റംബർ എട്ടിന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. നോർത്ത് കളമശ്ശേരിയിലെ പത്താം പീയൂസ് പള്ളിക്ക് സമീപമുള്ള സെമിത്തേരിയിൽ ഭർത്താവ് സേവ്യറിനൊപ്പം പോയി മടങ്ങുന്നതിനിടെയാണ് പുഷ്പിക്ക് അപകടമുണ്ടായത്.ചികിത്സയ്ക്കായി 18 ലക്ഷം രൂപ ചെലവായെന്നും കേബിൾ ഉടമകളിൽ നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചു.