Latestദേശീയം

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട നിലയിൽ

ഭോപ്പാൽ: ഭോപ്പാലിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രാകേഷ് അഗർവാളിനെയാണ് സ്വന്തം വസതിയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ, രണ്ട് ദിവസം മുൻപ് ഇദ്ദേഹത്തിന്‍റെ വീട്ടിൽ ജോലിക്ക് ചേർന്നയാളെ കാണാനില്ല. ഇയാളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. സൂരജ് നഗറിൽ രതിബാഡ് പോലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള വസതിയിലാണ് ഭാര്യയ്ക്കൊപ്പം രാകേഷ് അഗർവാൾ താമസിച്ചിരുന്നത്. ബുധനാഴ്ചയാണ് കൊലപാതക വിവരം പുറത്തുവരുന്നത്.

വീട്ടിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. വീട്ടുജോലിക്കാരനിലേക്കെത്താൻ ഇത് സഹായിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്