Latestകേരളം

സംസ്ഥാനത്ത് പനി കേസുകളിൽ കുത്തനെ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് പനി കേസുകളിൽ കുത്തനെ വർധന. ഈ മാസം ഇതുവരെ 20 ഇൻഫ്ലുവൻസ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നാല് മരണവും 724 രോഗബാധയുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ മാസം ഇൻഫ്ലുവൻസ രോഗികളുടെ എണ്ണം 251 ആയി വര്‍ധിച്ചു. ഈ വർഷം ഇതുവരെ 11,021 പേര്‍ക്ക് ഇൻഫ്ലുവൻസ ബാധിക്കുകയും 119 പേര്‍ മരിക്കുകയും ചെയ്തുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഇൻഫ്ലുവൻസ കേസുകൾ 6182 ആയിരുന്നു. 40 മരണമാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഇൻഫ്ലുവൻസ മരണം കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം ഇരട്ടിയായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.