Latestഗൾഫ്

സൗദിയിലെ രണ്ട് വിമാനത്താവളങ്ങളില്‍ ഹൂതി ആക്രമണം; മൂന്ന് മരണം

സൗദി അറേബ്യയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു. 38 പേർക്ക് പരിക്കേറ്റു.

അബ്ഹ, റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരെല്ലാം വിദേശ പൗരന്മാരാണ്. ആക്രമണത്തില്‍ പരിക്കേറ്റ എല്ലാവരെയും ആശുപത്രികളിലേക്ക് മാറ്റി.

അബ്ഹ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ മൊറോക്കോ, അള്‍ജീരിയ സ്വദേശിനികളായ രണ്ട് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ഇവിടെ 28 പേർക്കാണ് പരിക്കേറ്റത്. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ സുഡാൻ സ്വദേശിയാണ് കൊല്ലപ്പെട്ടത്. ഇവിടെ എട്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ സൗദി പൗരന്മാർക്ക് പുറമെ വിവിധ രാജ്യക്കാരുമുണ്ട്. വിമാനത്താവളങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണം സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷൻ സ്ഥിരീകരിച്ചു.