Latestകേരളം

മോശം കാലാവസ്ഥ; തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ കേരള സന്ദർശനം റദ്ദാക്കി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ കേരള സന്ദർശനം റദ്ദാക്കി. മോശം കാലാവസ്ഥയെ തുടർന്നാണ് തീരുമാനം. കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം തൃശൂരിൽ എത്താനായിരുന്നു തീരുമാനം. കോയമ്പത്തൂരിൽ ശക്തമായ മഴ പെയ്യുന്നതിനാൽ യാത്ര റദ്ദാക്കി. സ്വകാര്യ വിമാനത്തിൽ സി ജോസഫ് വിജയ് ചെന്നൈയിലേയ്ക്ക് തിരിയ്ക്കും.