Latestകേരളം

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ

തിരുവനന്തപുരം: അർജന്റീനയുടെ ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം നൽകി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി തേടി. ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രി ലോക്ഭവന് കൈമാറി. ഭരണഘടനാ പദവിയിലുള്ള മുൻ മന്ത്രിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തുന്നതിനാണ് സർക്കാർ ഗവർണറുടെ മുൻകൂർ അനുമതി ആവശ്യപ്പെട്ടത്.കേസിൽ മുൻ ഫുട്ബോളറും സ്പോർട്ട് കൌണ്‍സിൽ അധ്യക്ഷനുമായിരുന്ന യു. ഷറഫലി, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി. സത്യപാലൻ എന്നിവർക്കെതിരെയും അന്വേഷണം നടക്കും. ഇവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താനുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചിട്ടുണ്ട്.