അഡ്വാൻസ്ഡ് ബ്രെയിൻ ആൻഡ് സ്പൈൻ സെന്ററുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്
മേപ്പാടി: മസ്തിഷ്കം, നട്ടെല്ല്, നാഡീവ്യൂഹം എന്നിവയെ ബാധിക്കുന്ന രോഗങ്ങൾക്ക് കൂടുതൽ സമഗ്രവും വിദഗ്ധവുമായ ചികിത്സ ലഭ്യമാക്കുന്നതിനായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ആരംഭിച്ച അഡ്വാൻസ്ഡ് സെന്റർ ഫോർ ബ്രെയിൻ ആൻഡ് സ്പൈനിന്റെ ഉദ്ഘാടനം മുപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. കേശവൻ നിർവഹിച്ചു.
മസ്തിഷ്ക്കവും നട്ടെല്ലും സംബന്ധിച്ച വിവിധ രോഗങ്ങളുടെ പരിശോധന, രോഗനിർണയം, ചികിത്സ, ശസ്ത്രക്രിയ, തുടർപരിചരണം എന്നിവ ഏകോപിതമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സെന്ററിന്റെ പുതിയ സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്
ന്യൂറോസർജറി വിഭാഗത്തിലെ സീനിയർ സ്പെഷ്യലിസ്റ്റുകളായ ഡോ. ശ്രീരാജ് കെ, ഡോ. നവീൻ ഹരിദാസ് വി എന്നിവരാണ്. മസ്തിഷ്ക ട്യൂമറുകൾ, നട്ടെല്ല് സംബന്ധമായ സങ്കീർണ്ണ രോഗങ്ങൾ, ന്യൂറോ ട്രോമ, വിവിധ ന്യൂറോസർജിക്കൽ അടിയന്തരാവസ്ഥകൾ എന്നിവയ്ക്ക് ആധുനിക ചികിത്സയും വിദഗ്ധ പരിചരണവും സെന്ററിലൂടെ ലഭ്യമാക്കും.
ചടങ്ങിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഷാനവാസ് പള്ളിയാൽ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഷമീർ ഇസ്മായിൽ, അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അരുൺ അരവിന്ദ് എന്നിവരും മറ്റ് ഡോക്ടർമാരും വകുപ്പ് മേധാവികളും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 8111881086 എന്ന നമ്പറിൽ വിളിയ്ക്കുക.
