Latestകേരളം

നേതൃത്വം അവഗണിച്ചു; എം രാഘവന്‍ സിപിഎമ്മില്‍ നിന്നും രാജിവച്ചു

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ സിപിഎം നേതാവ് എം രാഘവന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. പാര്‍ട്ടിയില്‍നിന്ന് വിട്ടുനില്‍ക്കുന്നതായി അറിയിച്ച് അദ്ദേഹം ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കി. പാര്‍ട്ടി നിയന്ത്രണത്തിലുള്ള കോട്ടച്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനവും രാഘവന്‍ രാജിവെച്ചു.

ഇന്നലെയാണ് കാസര്‍കോട് സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി സമാപിച്ചത്. ജില്ലാ കമ്മറ്റിയില്‍ ആറ് ക്ഷണിതാക്കളെ ഉള്‍പ്പെടുത്തിയെങ്കിലും എം രാഘവനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതിലുള്ള കടുത്ത അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് വിവരം.