Latestകേരളം

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല

കൊച്ചി: നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍ മൂന്നുപേര്‍ കാറിടിച്ച് മരിച്ച കേസില്‍ പ്രതി സുഹൈലിന്‍റെ ജാമ്യാപേക്ഷ തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കേസില്‍ കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായിരുന്നു. രണ്ടരമണിക്കൂര്‍ നേരമാണ് വാദം നീണ്ടുനിന്നത്. കേസിലെ മറ്റു പ്രതികളായ നിനവ്, ജോയല്‍ ,അമീന്‍ എന്നിവരുടെ ജാമ്യാപേക്ഷയും തള്ളിയിട്ടുണ്ട്.

ഒന്നാം പ്രതിയുടെ രക്തത്തില്‍ 161 മില്ലി ഗ്രാമും മൂത്രത്തില്‍ 230 മില്ലിഗ്രാമും ആല്‍ക്കഹോളിന്റെ അംശം പരിശോധനയില്‍ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകളും ഉടനെ ഹാജരാക്കുമെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.