Latestകേരളം

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ ഇ ഡി നോട്ടീസ് പതിപ്പിച്ചത് രാഷ്ട്രീയ നാടകത്തിന്റെ ഭാഗം;എം വി ഗോവിന്ദന്‍

കൊല്ലം: കേന്ദ്ര ഏജൻസികൾക്കും ബി ജെ പിക്കുമെതിരെ രൂക്ഷമായ വിമർശനവുമായി എം വി ഗോവിന്ദൻ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ബി ജെ പിയും ചേർന്ന് നടത്തുന്നത് വെറും രാഷ്ട്രീയ നാടകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അടിസ്ഥാനം ഇല്ലാത്ത കള്ളക്കേസ്. ഇ ഡി യുടെ നോട്ടീസ് പതിപ്പിക്കൽ രാഷ്ട്രീയ നാടകമെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.ബി ജെ പിയുടെ താളത്തിന് തുള്ളുന്ന കേന്ദ്ര ഏജൻസിയായ ഇ ഡി, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നോട്ടീസ് പതിപ്പിച്ചത് ഈ നാടകത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. 

ഡൽഹിയിലെ സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കം. യുഡിഎഫ് നിലപാടാണ് ബിജെപിക്കും ഇ ഡിക്കും നരനായാട്ട് നടത്താൻ സൗകര്യം ചെയ്തു കൊടുക്കുന്നത്. നിയമപരമായും രാഷ്ട്രീയപരമായും നേരിടും. പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മുഴുവൻ തകർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്