Latestകേരളം

കടയിൽ വിൽക്കാൻ വെച്ചിരുന്ന മിക്സി മോഷണം പോയി

കണ്ണൂർ : പാനൂർ ടൗണിൽ കടയ്ക്ക് പുറത്ത് വിൽപ്പനയ്ക്കായി വെച്ചിരുന്ന മിക്സി പട്ടാപ്പകൽ മോഷ്ടിച്ചു. പാനൂർ–പുത്തൂർ റോഡിലെ മലബാർ ഹോം സെന്ററിലാണ് സംഭവം. ഹെൽമറ്റ് ധരിച്ചെത്തിയ ആൾ മിക്സിയുമായി കടന്നുകളയുകയായിരുന്നു.

മോഷണത്തിനായി എത്തിയ ആൾ ബൈക്ക് അൽപം അകലെ നിർത്തിയശേഷം ഏറെ നേരം പരിസരം നിരീക്ഷിച്ചു. തുടർന്ന് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടാതെ കടയ്ക്ക് പുറത്ത് വിൽപ്പനയ്ക്കായി പ്രദർശിപ്പിച്ചിരുന്ന മിക്സി എടുത്തുകൊണ്ട് രക്ഷപ്പെടുകയായിരുന്നു