ടൈഗര്‍ ഷ്‌റോഫിന് നേരെയുണ്ടായ ആക്രമണം; മൂന്ന് പേര്‍ പിടിയില്‍
മുംബൈ: ബോളിവുഡ് താരം ടൈഗര്‍ ഷ്‌റോഫിന് നേരെയുണ്ടായ വെടിവെയപ്പുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് ശേഷം ട്രെയിനില്‍ കടന്നുകളഞ്ഞ പ്രതികളെ രാജസ്ഥാനിലെ കോട്ടയില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. ഇവരില്‍ രണ്ടുപേര്‍ ഹരിയാന സ്വദേശികളും ഒരാള്‍ മഹാരാഷ്ട്ര സ്വദേശിയുമാണ്. മൂവരും ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ബന്ധമുള്ളവരാണ്.
രിശീലനം ലഭിച്ച ഷൂട്ടര്‍മാരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. നടന്റെ നീക്കങ്ങള്‍ കൃത്യമായി പിന്തുടര്‍ന്ന ശേഷമാണ് പ്രതികള്‍ ആക്രമണം നടത്തിയതന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. എല്ലാ ഞായറാഴ്ചകളിലും ജുഹുവിലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കളിക്കാനായി താരം എത്താറുണ്ട്. താരത്തിന്റെ ഓരോ ചലനങ്ങളും നിരീക്ഷിച്ചിരുന്ന പ്രതികള്‍, അദ്ദേഹം ഗ്രൗണ്ടിന് പുറത്തിറങ്ങിയപ്പോഴാണ് ഏഴ് തവണയോളം കാറിന് നേരെ നിറയൊഴിച്ചത്.
