Latestകേരളം

മുഹമ്മദ് റിയാസിനെതിരായ കേസിൽ ഹവാല ഇടപാടുകളുടെ വിവരങ്ങൾ ദുബായിൽ നിന്ന് ശേഖരിക്കാൻ ED

കൊച്ചി: മുഹമ്മദ് റിയാസിനെതിരായ ED കേസിൽ ഹവാല ഇടപാടുകളുടെ വിവരങ്ങൾ ദുബായിൽ നിന്ന് ശേഖരിക്കാൻ ED. ഇതിനായി ലെറ്റേഴ്സ് റൊഗറ്റോറി കൈമാറും. ദുബായിലെ പണമിടപാട് സമ്പന്ധിച്ച് വിവരങ്ങൾ അന്വേഷിച്ച് കൈമാറാനാണ് LR നൽകുന്നത്. കൊച്ചി PMLA കോടതി അനുമതിവാങ്ങിയ ശേഷമായിരിക്കും നടപടി. അനധികൃത സ്വത്ത് സമ്പാദനം, വിദേശപണമിടപാട് എന്നിവയിലാണ് മുഹമ്മദ് റിയാസിനെതിരെ നിലവിലെ ഇ.സി.ഐ.ആര്‍ ചുമത്തിയിരിക്കുന്നത്.

എന്നാല്‍ ഇതിന് എക്സാലോജിക് ഇടപാടുമായി നേരിട്ട് ബന്ധമില്ലെന്നാണ് വ്യക്തമാകുന്നത്. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് ആകെ മൂന്ന് ഇ.സി.ഐ.ആര്‍ കേസുകളാണുള്ളത്. സി.എം.ആര്‍.എല്‍-എക്സാലോജിക് മാസപ്പടിയുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍, മുന്‍മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണത്തിനായി രണ്ട് പ്രത്യേക സംഘങ്ങളെ (എസ്.ഐ.ടി) വിജിലന്‍സ് ഡയറക്ടര്‍ ഔദ്യോഗികമായി രൂപവത്കരിച്ച് ഉത്തരവിട്ടിട്ടുണ്ട്.