Latestകേരളം

ബസിന് അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികരായ രണ്ട് യുവതികള്‍ മരിച്ചു

കോട്ടയം: പാമ്പാടി പതിമൂന്നാം മൈലില്‍ ബസിന് അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികരായ രണ്ട് യുവതികള്‍ മരിച്ചു. മീനടം വട്ടക്കാവുങ്കല്‍ തോമസിന്റെ മകള്‍ ആഷ്ലി ആന്‍ തോമസ് (25), പാമ്പാടി കടുംവുംഭാഗം ഫാദര്‍ കുര്യാക്കോസിന്റെ മകള്‍ കൃപ മെറിന്‍ കുര്യന്‍ (25) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.

വിലെ ഒമ്പതോടെ പാമ്പാടി പതിമൂന്നാം മൈലിന് സമീപമാണ് നാടിനെ ഞെട്ടിച്ച അപകടമുണ്ടായത്. കുമളി ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതികളുടെ സ്കൂട്ടറിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തില്‍ പൊലീസ് തുടർനടപടികള്‍ സ്വീകരിച്ചുവരികയാണ്