കേരളംദേശീയം

എസ്ബിഐയിൽ ഹാക്കിങ്; ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നു

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന് വെളിപ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). 3897 പേരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ന്നതായാണ് സ്ഥിരീകരണം. 3,75,000 രേഖകള്‍ ഡാര്‍ക്ക് വെബ്‌സൈറ്റില്‍ എത്തിയതായും കണ്ടെത്തിയിട്ടുണ്ട്. സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ സമര്‍പ്പിച്ച ഫയലിംഗിലാണ് എസ്ബിഐ ഇക്കാര്യം വ്യക്തമാക്കുന്നത്.

ഈ സംഭവം തങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടില്ലെന്നും ബാങ്ക് അറിയിച്ചു. ഒക്ടോബര്‍ 16 ന്, ഉപഭോക്തൃ ഡാറ്റ ചോര്‍ന്നതായി സംശയിക്കുന്നതായി ത്രെറ്റ് ഇന്റലിജന്‍സ് സര്‍വീസ് പ്രൊവൈഡര്‍, ഡിഫന്‍സ് സൈബര്‍ ഏജന്‍സി, ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം എന്നിവയില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചതായി എസ്ബിഐ അറിയിച്ചു