നെടുമ്പാശ്ശേരി മിനി കൂപ്പർ അപകട കേസ്: 4 പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ
കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിൽ 4 പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് നാളെ വൈകിട്ട് 5 വരെ കസ്റ്റഡി അനുവദിച്ചത്. സാക്ഷികളെ കാണിച്ചു ഉറപ്പ് വരുത്താനും ഡിജിറ്റൽ തെളിവുകൾ സംബന്ധമായ ചോദ്യം ചെയ്യലിനുമാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയത്
ജില്ലാ കോടതി കഴിഞ്ഞ ദിവസം ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെയാണ് പൊലിസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകിയത്. ആവശ്യപ്പെട്ടത് 2 ദിവസത്തെ പൊലിസ് കസ്റ്റഡി. ദൃക്സാക്ഷികളെ കാണിച്ചു തിരിച്ചറിയൽ, ഡിജിറ്റൽ തെളിവുകൾ കാണിച്ചു ചോദ്യം ചെയ്യൽ എന്നിവ പൂർത്തിയാക്കണം എന്നായിരുന്നു കസ്റ്റഡി അപേക്ഷയിലെ ഉള്ളടക്കം
